കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൂട്ട ഓട്ടം സംഘടിപ്പിച്ചു. ‘സെ നോ ടു ഡ്രഗ്സ് സെ യെസ് ടു ഫുട്ബാൾ’ എന്ന മുദ്രാവാക്യം ഉയർത്തി സൗത്ത് ബീച്ചിന് മുന്നിൽ നിന്നും ആരംഭിച്ച കൂട്ട ഓട്ടം അമേരിക്കാസ് വാട്ടർ സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ മുബാറക് കാക്കു ഫ്ലാഗ് ഓഫ് ചെയ്തു.
ടൂർണമെൻ്റ് കൺവീനർ സുനിൽ മാധവ് അധ്യക്ഷത വഹിച്ചു.നിയുക്ത കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ മുഖ്യാതിഥിയായി. സിവിൽ എക്സൈസ് ഓഫീസർ വി വി വിനു ക്ലാസെടുത്തു. ക്ലബ് സ്ഥാപകൻ
എൻ കെ അൻവർ, കേരള മാസ്റ്റേർസ് ഫുട്ബാൾ ക്ലബ് പ്രസിഡൻ്റ് സലീം പന്തീരാങ്കാവ് വൈസ് ചെയർമാൻ ഷമീം റാസാ എന്നിവർ പ്രസംഗിച്ചു. കൂട്ട ഓട്ടം ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം സമാപിച്ചു. 14 ദിവസങ്ങളിലായി വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ, രണ്ട് മാച്ച് വീതം മത്സരം നടക്കും. ജനുവരി 2 ന് സെമിയും 4 ന് ഫൈനൽ റൗണ്ട് മത്സരവും നടക്കും.






