എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി റദ്ദാക്കി ഹൈക്കോടതി

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിച്ച് പുതിയ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു നേരത്തെ പദ്ധതിക്കെതിരെ ഉയർന്ന പ്രധാനവിമർശനം. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വരുന്നതുമായി ബന്ധപ്പെട്ടാണ് ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധം ഉയർന്നത്. ബ്രൂവറി നിർമ്മിക്കുന്നതിനായി എലപ്പുള്ളിയിൽ 26 ഏക്കർ സ്ഥലമാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ജലക്ഷാമം ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരെ നാട്ടുകാർ രംഗത്ത് വന്നതോടെയാണ് വിഷയം വിവാദമായി മാറിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. പദ്ധതിക്കെതിരെ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകളും ചേർന്നിരുന്നു.

Leave a Reply

Your email address will not be published.