ശബരിമല സ്വർണക്കൊള്ള: നിർണായക അറസ്റ്റ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർണായക അറസ്റ്റ് നടത്തി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരി സ്വദേശി ഗോവർധനനെയുമാണ് അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്പത്തിൽ നിന്നുള്ള സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശില്പങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം ഗോവർധനൻ വാങ്ങിയതായും വ്യക്തമായി.

ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് എത്തിച്ചത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കൽപ്പേഷ് എന്ന ഇടനിലക്കാരൻ മുഖേന ഗോവർധനന് കൈമാറിയതായാണ് എസ്ഐടി കണ്ടെത്തൽ. ബെല്ലാരിയിൽ നടത്തിയ തെളിവെടുപ്പിൽ ഗോവർധനന്റെ ജ്വല്ലറിയിൽ നിന്ന് 800 ഗ്രാമിലധികം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

ഇതിന് പിന്നാലെ തന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ, ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ജ്വല്ലറിയിൽ പോയിട്ടുണ്ടെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും തന്ത്രി മൊഴി നൽകി. പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന വിവരവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

പങ്കജ് ഭണ്ഡാരി ആദ്യം അന്വേഷണ സംഘത്തിന് തെറ്റായ മൊഴിയാണ് നൽകിയിരുന്നത്. സ്വർണപ്പാളികൾ തന്റെ സ്ഥാപനത്തിൽ എത്തിയിട്ടില്ലെന്നും ചെമ്പുപൂശിയ പാളികളാണ് എത്തിയതെന്നും ഇയാൾ അവകാശപ്പെട്ടു. സ്വർണം പൂശിയ പാളികൾ സ്വീകരിക്കുകയോ അത്തരത്തിലുള്ള ജോലികൾ ചെയ്യുകയോ ഇല്ലെന്നും ഭണ്ഡാരി പറഞ്ഞിരുന്നു. ഈ മൊഴികൾ അന്വേഷണ സംഘത്തിന് ഗുരുതരമായ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. നേരത്തെ ദേവസ്വം വിജിലൻസിനെയും ഭണ്ഡാരി കബളിപ്പിച്ചതായും കണ്ടെത്തി. ശുദ്ധമായ തകിടുകളിൽ മാത്രമേ സ്വർണം പൂശൽ ജോലികൾ ചെയ്യുകയുള്ളൂവെന്ന് ഇയാൾ കോടതിയിൽ പോലും പറഞ്ഞിരുന്നു. ഇന്ത്യയിലെ നിരവധി പ്രധാന ക്ഷേത്രങ്ങളിൽ സ്വർണം പൂശൽ ജോലികൾ നടത്തിയിട്ടുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്.

ശബരിമല സ്വർണക്കൊള്ള സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ കടുത്ത പരാമർശങ്ങൾ. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണത്തിൽ അലംഭാവം പാടില്ലെന്നും ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം ഉന്നതരിലേക്കും നീങ്ങണമെന്ന് കോടതി നിർദേശിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഇതുവരെ പ്രതിചേർക്കാത്തതെന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി അണേല കുരുന്നൻകണ്ടി ചന്ദ്രിക അന്തരിച്ചു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Main News

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ

‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക് സിബിഷൻ ഗ്രൗണ്ടിൽ നാളെ (20ന്)

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി റദ്ദാക്കി ഹൈക്കോടതി

എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്നും കോടതി