കൊയിലാണ്ടി:കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് കാലത്ത്ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതിത്തോടെ തുടക്കമായി. തുടർന്ന് നവകം പഞ്ചഗവ്യ അഭിഷേകം രാത്രി ഏഴ് മണി നാട്ടരങ്ങ് കലാപരിപാടി എന്നിവ നടന്നു.
19 ന് വെള്ളിയാഴ്ച്ച പുലർച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമം രാവിലെ പത്ത് മണിക്ക് കരോക്കേ ഭക്തിഗാനമേള ഉച്ചയ്ക്ക് 11.30 മുതൽ 2.30 വരെ സമൂഹസദ്യ വൈകീട്ട് ആറരയ്ക്ക് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം, രാത്രി 7 മണിക്ക് ഗാനമേള
20ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, തുടർന്ന് കലശപൂജകൾ, നവകം പഞ്ചഗവ്യ അഭിഷേകം, ഭഗവാന് വിശേഷാൽ നിവേദ്യം ഒൻപതരയ്ക്ക് സോപന സംഗീതിക വൈകീട്ട് നാല് മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ആറരയ്ക്ക് ദീപാരാധന തുടർന്ന് തായമ്പക രാത്രി എട്ട് മണിക്ക് വിളക്ക് പൂജ പതിനൊന്ന് മണിക്ക് അയ്യപ്പൻപാട്ട് എഴുന്നള്ളിപ്പ് കനലാട്ടം, തിരി ഉഴിച്ചൽ വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും.







