കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും

കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും. കാർമേഘങ്ങൾ ആകാശത്ത് നിന്നും മാറിയതോടെ  പകൽ സമയങ്ങളിൽ ചൂടും കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിൽ ആണ് വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഇരു ജില്ലകളിലും 36.6 ഡിഗ്രി താപ നിലയാണ് രേഖപ്പെടുത്തിയത്. 

വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പുലർച്ചെയുമായി വടക്കൻ കേരളത്തിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തണുപ്പ് കൂടി. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ക്രിസ്‌മസ് രാത്രിയും കേരളം തണുത്ത് വിറക്കും. നിലവിൽ വടക്കൻ ജില്ലകളിൽ 20 ഡിഗ്രി താപനില കുറഞ്ഞു. മൂന്നാറിലും പത്തനംതിട്ടയിലും വയനാട്ടിലും 15 ഡിഗ്രിക്ക് താഴെയാണ് താപനില.

ഹൈറേഞ്ച് മേഖലയിലും തണുപ്പ് റെക്കോഡ് നിലയിലെത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലും കേരളത്തേക്കാള്‍ തണുപ്പുണ്ട്. ഡിസംബര്‍ രണ്ടാം വാരത്തിലെത്തിയപ്പോഴേക്കും തെലങ്കാനയില്‍ ശൈത്യ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വരൂ… കൊയിലാണ്ടിയിലെ റെയില്‍വേ മ്യൂസിയം കാണാം

Next Story

‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് നിർദേശം

Latest from Main News

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്,

ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.ഇതിനായി മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഇതിനെതിരെ എസ്ഐടി

പ്രീ-സ്‌കൂളുകൾക്കും പ്രീ പ്രൈമറി പഠനത്തിനും ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരാൻ സർക്കാർ

പ്രീ-സ്‌കൂളുകൾക്കും പ്രീ പ്രൈമറി പഠനത്തിനും ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരാൻ സർക്കാർ. സ്വകാര്യ പ്രീ-പ്രൈമറി സ്കൂളുകൾ കൃത്യമായ മാനദണ്ഡങ്ങളോടെയല്ല പ്രവർത്തിക്കുന്നതെന്ന പരാതി ഉയർന്ന

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ പരീക്ഷണ പദ്ധതി വിജയം

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ പരീക്ഷണ പദ്ധതി വിജയം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ  പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയ കണ്ണൂർ,

‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് നിർദേശം

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പോറ്റിയേ, കേറ്റിയേ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന്