കൂരാച്ചുണ്ട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ സിഗ്നേചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ഷാജു കാരക്കട ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, അഭിനവ് ബാവോസ്, ഷിബിൻ പാവത്തികുന്നേൽ, ജിജോ ജോസഫ്, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി മുത്താമ്പി റോഡിൽ അമൃത സ്ക്കൂളിന് സമീപം വയക്കര താഴ കുനി ദേവി (79) അന്തരിച്ചു. ഭർത്താവ് പരേതനായ ശിവദാസൻ. മകൻ
നമ്പ്രത്ത്കരയിൽ വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. ബാലുശ്ശേരി പോലീസ്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിലിൻ്റെ സമർപ്പണം ഫെബ്രുവരി 8 ന് നടക്കും
ചേമഞ്ചേരി : ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി
ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കാഷ്വൽ ലേബറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജനുവരി 17 ന് രാവിലെ
ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ദീപിന് മികച്ച പ്രകടനത്തിന് റെയിൽവേ മന്ത്രിയുടെ അവാർഡ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ റെയിൽവേ







