ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഭക്ഷ്യമേളയൊരുക്കി കുടുംബശ്രീ. കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മേളയൊരുക്കിയത്. മത്തന്‍, ഇളവന്‍, ചുരങ്ങ, കാരറ്റ്, പടവലം തുടങ്ങിയ അഞ്ച് പച്ചക്കറികള്‍ ഉപയോഗിച്ചുള്ള പഞ്ചരത്‌ന പായസം, പപ്പായ-കാരറ്റ് പായസം, ചിക്കന്‍ ഫ്രൈഡ് മോമോസ്, കൊട്ട ഷവര്‍മ, കോഴിക്കോടന്‍ പലഹാരങ്ങള്‍, രുചിയൂറും കപ്പ വിഭവങ്ങള്‍, വിവിധയിനം ജ്യൂസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉല്‍പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും കേക്കുകളുടെയും വിപണന സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. മേള ഡിസംബര്‍ 21ന് അവസാനിക്കും.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 19-12-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ കാർഡിയോളജി വിഭാഗം ഡോ ഖാദർമുനീർ ന്യൂറോ മെഡിസിൻ ഡോ ജേക്കബ്ജോർജ്
കൂരാച്ചുണ്ട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട്
കൊയിലാണ്ടി: അണേല പീടികക്കണ്ടി ജാനകി (97) അന്തരിച്ചു. കമ്യൂണിസ്ററ് പാർട്ടി നിരോധിച്ച കാലത്ത് പാർട്ടി നേതാക്കൾക്ക് അഭയം നൽകിയിരുന്നു. ഭർത്താവ് :പരേതനായ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ.
കട്ടിപ്പാറ പഞ്ചായത്തിൽ മുളകുപൊടിയുമായി എത്തി വീട്ടമ്മയുടെ സ്വർണ മാല മോഷിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഒറ്റയ്ക്ക് താമസിക്കുന്ന പുഷ്പവല്ലി എന്ന സ്ത്രീയ്ക്ക്







