നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പശ്ചാത്തലത്തിൽ ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചു കൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്തേക്ക് പോകണമെന്നതടക്കമുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ബോധ്യപ്പെടുത്തിയത്
