അതിജീവതയെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിച്ച കേസ് ;മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

നടിയെ ആക്രമിച്ച കേസിലെ അതിജീവതയെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ രണ്ടാംപ്രതി മാർട്ടിൻ എതിരെ കേസെടുത്തു. തൃശ്ശൂർ സൈബർസിറ്റി പൊലീസ് ആണ് നടപടിയെടുത്തത്. കേസിലെ ശിക്ഷാവിധി വന്നതിന് പിന്നാലെ നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മാർട്ടിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നടിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി കൊണ്ടായിരുന്നു ഈ വീഡിയോ.

സംഭവത്തിൽ ആദ്യം തൃശ്ശൂർ ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ച മറ്റു പലർക്കെതിരെയും കേസെടുക്കും. പരാതിക്കൊപ്പം മാര്‍ട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും പൊലീസിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published.