അരിക്കുളത്ത് സി.പി.എമ്മിനെ ഞെട്ടിച്ച് യു.ഡി.എഫ് ജയം

62 വർഷമായി വിള്ളൽ വീഴ്ത്താൻ കഴിയാതെ സി.പി.എം തുടർച്ചയായി ഭരിക്കുന്ന അരിക്കുളത്ത് ആകെയുള്ള 15 സീറ്റിൽ 7 എണ്ണത്തിൽ യു.ഡി.എഫ് മിന്നും വിജയം നേടി. ഇന്നേവരെ 3 സീറ്റിൽ കൂടുതൽ യു.ഡി.എഫ്. വിജയിച്ചിട്ടില്ല. ഊരള്ളൂർ 9-ാം വാർഡിൽ 21 വോട്ടിന്റെ നേരിയ വ്യത്യാസത്തിന് യു.ഡി.എഫ്. പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഭരണം യു.ഡി.എഫിന്റെ കൈയ്യിലെത്തുമായിരുന്നു. അരിക്കുളം പഞ്ചായത്തിൽ സി.പി.എം ഘടക കക്ഷികളായ സി.പി. ഐ, രാഷ്ട്രീയ ജനതാദൾ എന്നിവർക്ക് നിലവിൽ ഓരോ സീറ്റുള്ളത് നഷ്ടപ്പെട്ടു. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് അരിക്കുളം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഹാഷിം കാവിൽ 23 വോട്ടിന് പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ ബ്ളോക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന്റെ കൈയിലെത്തുമായിരുന്നു.

അരിക്കുളത്തെ 2, 3, 4, 5, 6, 7, 8, 9 എന്നീ 8 വാർഡുകൾ ഉൾപ്പെട്ട ഉള്ള്യേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി റീമ കുന്നുമ്മൽ, അരിക്കുളം ഡിവിഷനിൽനിന്നുള്ള ലത കെ പൊറ്റയിൽ എന്നിവരുടെ ജയം അരിക്കുളത്ത് ചുവപ്പ് മാഞ്ഞു തുടങ്ങുന്നതിന്റെ ലക്ഷണമായാണ് യു.ഡി.എഫ്. കരുതുന്നത്. മുൻകാലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ അരിക്കുളം പഞ്ചായത്തായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ അർപ്പിച്ചിരുന്നത്. ഇവിടെ മൂവായിരവും നാലായിരവും വോട്ട് എൽ.ഡി.എഫിന് ലഭിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 746 വോട്ടിന്റെ ഭൂരിപക്ഷം ഷാഫി പറമ്പിലിനായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് എം.എൽ.എ. ഉണ്ടാകുമെന്നും അരിക്കുളത്തു നിന്നും ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്നും ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി രാമചന്ദ്രൻ നീലാംബരി, ആർ.വൈ.എഫ്. സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിന് മേധാവിത്വം

Next Story

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു

Latest from Local News

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിന് മേധാവിത്വം

കൊയിലാണ്ടി, പയ്യോളി നഗരസഭയും, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട കൊയിലാണ്ടി നിയമസഭാമണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ യു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ഇന്ന്

പി.ആർ.നമ്പ്യാർ സ്മാരക പുരസ്കാരം എം.സി നാരായണൻ നമ്പ്യാർക്ക്

. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സമുന്നതനായകമ്യൂണിസ്റ്റ് നേതാവും അദ്ധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവും എഴുത്തുകാരനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന പി.ആർ. നമ്പ്യാരുടെ