കൊയിലാണ്ടി, പയ്യോളി നഗരസഭയും, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട കൊയിലാണ്ടി നിയമസഭാമണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫിന് മേല്‍ക്കൈ. കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന് മൊത്തം ലഭിച്ച വോട്ട് 74,653 ആണ്. എല്‍.ഡി.എഫിന് മൊത്തം ലഭിച്ച വോട്ട് 67,586 ആണ്. എല്‍ ഡി എഫിനെ അപേക്ഷിച്ച് യു.ഡി.എഫിന് 7067 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിനായിരുന്നു മുന്നേറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 82099 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 58036 വോട്ടുകളാണ് ലഭിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 75628 വോട്ടും യു ഡി എഫിന് 67156 വോട്ടും ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാനത്തില്‍ ജമീലയ്ക്ക് 8472 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് എല്‍ ഡി എഫിനെക്കാള്‍ 24063 വോട്ട് കൂടുതലായി ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 7067 വോട്ടിന്റെ ഭൂരിപക്ഷമായി കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യമുളളതിനാല്‍ വോട്ട് നിലയില്‍ മാറ്റമുണ്ടാവുക സ്വാഭാവികമാണ്.
കൊയിലാണ്ടി നിയോജക മണ്ഡലം
കൊയിലാണ്ടി നഗരസഭ
യു.ഡി.എഫ് 20,694
എല്‍.ഡി.എഫ് 20,304
യു.ഡി.എഫിന് 390 വോട്ട് ഭൂരിപക്ഷം
പയ്യോളി നഗരസഭ
യു.ഡി.എഫ് 15,261
എല്‍.ഡി.എഫ് 13,999
യു.ഡി.എഫിന് 1262 വോട്ട് ഭൂരിപക്ഷം
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് 10,621
എല്‍.ഡി.എഫ് 9,891
യു.ഡി.എഫിന് 730 വോട്ട് ഭൂരിപക്ഷം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് 7816
എല്‍.ഡി.എഫ് 6474
യു.ഡി.എഫിന് 1342 വോട്ട് ഭൂരിപക്ഷം
തിക്കോടി ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് 9611
എല്‍.ഡി.എഫ് 6912
യു.ഡി.എഫിന് 2699 വോട്ട് ഭൂരിപക്ഷം
മൂടാടി ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് 10,650
എല്‍.ഡി.എഫ് 10,006
യു.ഡി.എഫിന് 644 വോട്ട് ഭൂരിപക്ഷം







