എസ്ഐആർ ഫോം സ്വീകരണം നാളെ അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 )-ന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ തിരികെ സ്വീകരിക്കുന്നതിനുള്ള സമയപരിധി നാളെ (18) അവസാനിക്കും. ഈ തീയതി വരെ തിരികെ ലഭിക്കുന്ന ഫോമുകള്‍ ഉള്‍പ്പെടുത്തിയാണ് 23/12/2025 ന് കരട് പട്ടിക പുറത്തിറക്കുന്നത്. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അവസരം പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു.

ജില്ലയില്‍ ആകെ 26,58,847 എന്യൂമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തത്. ഇതില്‍ 1,96,900 (7.41%) ഫോമുകളാണ് തിരികെ ലഭിക്കാനുള്ളത്. ബിഎല്‍ഓമാര്‍ പല തവണ ഭവന സന്ദര്‍ശനം നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാത്തവർ, മരണപ്പെട്ടവര്‍, സ്ഥിര താമസമില്ലാത്തവര്‍, ഇരട്ട വോട്ടുള്ളവര്‍ എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തിയ എഎസ്ഡി ലിസ്റ്റ് ബന്ധപ്പെട്ട ബിഎൽഒമാരുടെ കൈവശം ലഭ്യമാണ്. ഇത് എല്ലാ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് എഎസ്ഡി ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജില്ലയിൽ തിരികെ ലഭിച്ച എന്യൂമറേഷന്‍ ഫോമുകളില്‍ 3.9 ശതമാനം (10,3806) മാത്രമാണ് 2002 ലെ പട്ടികയുമായി മാപ്പ് ചെയ്യാന്‍ സാധിക്കാത്തതെന്ന് ജില്ല തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

നടേരി മാതോനത്തിൽ (രാരങ്കണ്ടി ) കല്യാണി അന്തരിച്ചു

Next Story

പി.ആർ.നമ്പ്യാർ സ്മാരക പുരസ്കാരം എം.സി നാരായണൻ നമ്പ്യാർക്ക്

Latest from Main News

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ തീവ്രശ്രമം: മയക്കുവെടി വയ്ക്കാനും കൂട് സ്ഥാപിക്കാനും ഉത്തരവ്

കണിയാമ്പറ്റ, പനമരം മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ തുടരുന്ന കടുവയെ തിരികെ കാടുകയറ്റാനുള്ള തീവ്രശ്രമം വനം വകുപ്പ് ഊർജിതമാക്കി. തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും

  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും.

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ വൻ ആശ്വാസം നൽകിയ വിപണിയിൽ 1120 രൂപയായിരുന്നു പവന് കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്.

സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് താരം അറസ്റ്റിൽ

കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് താരം അറസ്റ്റിൽ. ബിഗ് ബോസ് സീസണ്‍ നാലിലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി

നടിയെ ആക്രമിച്ച കേസ്; അപ്പീൽ പോകുമെന്ന് അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അതിജീവിത ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.