ദേശിയ പാതയിൽ വെങ്ങളം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.ബസ്സ് യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ് അമിത വേഗത്തിലായിരുന്നു. ഇരു ബസ്സുകളും മത്സരിച്ചു ഓടുന്നതിന്നിടയിലാണ് പിറകിൽ വന്ന ബസ്സ് മുന്നിലത്തെ ബസ്സിൽ ഇടിച്ചത്. യാത്രക്കാർ രോഷകുലരായതിനെ തുടർന്ന് പിന്നിലത്തെ ബസ്സിലെ ഡ്രൈവറെ കൊയിലാണ്ടി പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
