ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേയ്ക്കും, മുൻസിപ്പാലിറ്റിയിലേയ്ക്കും തിരഞ്ഞടുക്കപ്പെട്ട മെമ്പർമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച രാവിലെ 11.30 നും നടക്കുന്നതാണ്.
കോർപ്പറേഷൻ മേയർ, മുൻസിപ്പൽ ചെയർമാൻ എന്നിവരെ ഡിസംബർ 26 രാവിലെ 10.30 നും, ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി ചെയർമാൻ എന്നിവരെ ഉച്ചയ്ക്ക് 2.30 നും തെരഞ്ഞടുക്കുന്നതാണ്.
ത്രിതല പഞ്ചായത്തുകളായ ഗ്രാമ, ബ്ലോക്ക്, ജില്ല പ്രസിഡണ്ടുമാരെ 27 ശനിയാഴ്ച രാവിലെ 10.30 നും, വൈസ് പ്രസിഡണ്ടുമാരെ ഉച്ചയ്ക്ക് 2.30 നും തെരഞ്ഞടുക്കുന്നതാണന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.







