കേരളത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമായി വീടു തോറുമുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. വോട്ടര് പട്ടികയുടെ തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് 6 മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2 കോടി 78 ലക്ഷത്തി 7,680 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 99.84% ആണ്. ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബിഎൽഒ മാരെ ഏല്പിക്കണമെന്നും സി.ഇ.ഒ അഭ്യർത്ഥിച്ചു.
