ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് (തിങ്കളാഴ്‌ച) മുതൽ വിതരണം ചെയ്യും

ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് (തിങ്കളാഴ്‌ച) മുതൽ വിതരണം ചെയ്യും. 63 ലക്ഷത്തിലേറെ പേർക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ധനവകുപ്പ് അനുവദിച്ചിരുന്നു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻ കൂർ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.