തിരുവനന്തപുരം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വിജയത്തിന് പിന്നാലെ തിരുവനന്തപുരം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു.

1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായാണ് വിവരം. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി.

തലസ്ഥാനത്തേക്ക് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം എന്നാണ് എത്തുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം

Next Story

ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് (തിങ്കളാഴ്‌ച) മുതൽ വിതരണം ചെയ്യും

Latest from Main News

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.