കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു

കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക് ഭവനിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.

കേരള ഗ്രാമീണ ബാങ്കിന്റെ ജനക്ഷേമപരമായ പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. ബാങ്ക് കേരളത്തിൽ കാഴ്ചവെക്കുന്നത് തികച്ചും മാതൃകാപരമായ സേവനമാണെന്നും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ഫിനാൻഷ്യൽ ഇൻക്ലൂഷൻ പോലെയുള്ള സുപ്രധാന മേഖലകളിലെ ബാങ്കിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും പറഞ്ഞു.

കൂടാതെ, ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന വിവിധ സബ്സിഡി സ്കീമുകൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ കേരളാ ഗ്രാമീണ ബാങ്ക് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഗ്രാമീണ ജനതയുടെ വികസനത്തിനായി ബാങ്ക് നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Leave a Reply

Your email address will not be published.