കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി കോഴിക്കോട് റോഡ്‌വേ കാർസ് ഹൈ-എനർജി സൂപ്പർ സൺഡേ റാലി സംഘടിപ്പിച്ചു. ബാൻഡിഡോസ് മോട്ടോർസ്പോർട്സുമായി സഹകരിച്ചാണ് ഐ.എസ്.ആർ.എൽ മോട്ടോർ റാലി നടത്തിയത്.
സൂപ്പർ സൺഡേ റാലി പ്രശസ്ത നടൻ സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു. 40ലധികം ആഡംബര, സ്‌പോർട്‌സ് കാറുകളും 100-ലധികം മോട്ടോർസ്‌പോർട്‌സ് പ്രേമികളും റാലിയിൽ ഒരുമിച്ചുകൂടി. കോഴിക്കോട് ആസ്ഥാനമായുള്ള ഓട്ടോമോട്ടിവ് ജേണലിസ്റ്റ് ഹാനി മുസ്തഫയും പങ്കെടുത്തു. എരഞ്ഞിപ്പാലം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നിന്ന് ആരംഭിച്ച സൂപ്പർ സൺഡേ റാലി സൈതൂൺ റെസ്റ്റോറന്റിൽ സമാപിച്ചു.
“കേരളത്തിൽ റേസുകളിലൂടെയും അനുഭവങ്ങളിലൂടെയും മോട്ടോർസ്പോർട്ട് സംസ്കാരം വളർത്തിയെടുക്കാൻ തങ്ങൾ വർഷങ്ങളായി ചെലവഴിച്ചതായി ബാൻഡിഡോസ് മോട്ടോർ സ്പോർട്സിന്റെ സ്ഥാപകൻ മുർഷിദ് ബഷീർ പറഞ്ഞു. ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് പോലുള്ള ആഗോള ലീഗുമായി നേരിട്ട് കോഴിക്കോടിനെ ബന്ധിപ്പിക്കുന്നതിലൂടെ സൂപ്പർ സൺഡേ റാലി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
കോഴിക്കോട് ഞങ്ങൾ കണ്ടത് വലിയൊരു കാര്യത്തിന്റെ ഭാഗമാകാൻ മുന്നോട്ട് നീങ്ങുന്ന ഒരു നഗരത്തെയാണ്. ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ സഹസ്ഥാപകൻ ഈഷാൻ ലോഖണ്ഡെ കൂട്ടിച്ചേർത്തു. സൂപ്പർ സൺഡേ റാലിയിൽ തങ്ങൾക്ക് ലഭിച്ച ഊർജ്ജം, സീസൺ- 2 ഗ്രാൻഡ് ഫിനാലെക്ക് കോഴിക്കോട് അനുയോജ്യമായ ആതിഥേയനാകുമെന്ന തങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധകർക്ക് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം, ആപ്പിലും വെബ്‌സൈറ്റിലും വിശാലമായ ജനറൽ സീറ്റിംഗും വി.ഐ.പി പാസ് ഓപ്ഷനുകളും ലഭ്യമാണ്. ആഗോള പ്രേക്ഷകർക്കായി, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ യൂറോസ്‌പോർട്ടിലും കാനഡയിലെ റെവ് ടി.വിയിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യും.
ഫാൻകോഡിലും (ഇന്ത്യ) ഐ.എസ്.ആർ.എല്ലിന്റെ യൂട്യൂബ് ചാനൽ വഴി ആഗോളതലത്തിലും ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും. മുൻ അന്താരാഷ്ട്ര റേസർമാരായ വീർ പട്ടേൽ (രണ്ട് തവണ ദേശീയ എസ്.എക്സ് ചാമ്പ്യൻ), ഈഷൻ ലോഖണ്ഡെ, റൈഡർ മാനേജ്‌മെന്റിലും സ്പെഷ്യലൈസ്ഡ് സ്‌പോർട്‌സ് കോച്ചിംഗിലും പരിചയസമ്പന്നനായ ആശ്വിൻ ലോഖണ്ഡെ എന്നിവർ നയിക്കുന്ന ടീം സൂപ്പർക്രോസ് ഇന്ത്യ (എസ്.എക്സ് വൺ) ആണ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിനെ പിന്തുണക്കുന്നത്. ആഴത്തിലുള്ള വൈദഗ്ധ്യവും ഇന്ത്യയിലെ മോട്ടോർസ്‌പോർട്ടിനെ പരിവർത്തനം ചെയ്യാനുള്ള കാഴ്ചപ്പാടും ഉള്ളതിനാൽ, എസ്.എക്സ് വൺ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് ലീഗ് നിർമ്മിച്ചു.







