സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് തുടക്കമായി. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന് അവസാനിക്കും.
ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ രണ്ട് ഘട്ടമായി നടക്കും. ആദ്യഘട്ടം 15നാരംഭിച്ച് 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്‌ചയും പരീക്ഷയുണ്ടാകും.
അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്മസ് അവധിക്ക് 23ന് സ്‌കൂൾ അടയ്ക്കും. ജനുവരി നാല് വരെയാണ് അവധി.






