സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 98,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും വർധന രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 12,350 രൂപയാണ് നിരക്ക്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് സ്വർണവില ഒരു ലക്ഷം കടക്കുമോ എന്ന ആകാംഷയിലാണ് സാമ്പത്തിക വിദഗ്ധരും ഉപഭോക്താക്കളും.







