ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.
കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി പുസ്തക പ്രകാശനം നടത്തി. പിസി മോഹനൻ പുസ്തകം ഏറ്റുവാങ്ങി. രാജൻ നരയംകുളം പുസ്തകവലോകനം നടത്തി. ഡോക്ടർ മോഹനൻ നടുവത്തൂർ,ഷാജി വലിയാട്ടിൽ, അഡ്വക്കേറ്റ് ശ്രീനിവാസൻ,ബാലു പൂക്കാട്, സുനന്ദ ഗംഗൻ,അനിൽ കാഞ്ഞിലശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സത്യചന്ദ്രൻ പൊയിൽക്കാവ്, ചന്ദ്രശേഖരൻ തിക്കോടി,പിസി മോഹനൻ,രാജൻ നരയംകുളം സുരേഷ് ഉണ്ണി,അശോക അക്ഷയ എന്നിവർക്ക് സ്നേഹാദരവ് നൽകി.സാഫല്യം കൂട്ടായ്മയുടെ ഉപഹാരം ഷൈമ പി. വി ഏറ്റുവാങ്ങി. തുടർന്ന് ഷൈമ പി വി മറുമൊഴി നടത്തി.ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, ഷൈനി കൃഷ്ണ, രഞ്ജിത്ത് നടവയൽ, വിനോദ് പൂക്കാട്, തുടങ്ങിയ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുചുകുന്ന് ഭാസ്കരൻ സ്വാഗതവും അശോക് അക്ഷയ നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.12.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :
ജെസിഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണചടങ്ങ് ഡിസംബർ 12ന് പൂക്കാട് CSCB ഹാളിൽ വെച്ച് നടന്നു. മുൻ ജെസി നാഷണൽ പ്രസിഡണ്ട്
ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി
പൂക്കാട്, പനായി റോഡ് നെല്ല്യേടത്ത് അബ്ദുള്ള കോയ (67) അന്തരിച്ചു. ഭാര്യ : തിരുവമ്പാടി ഖാസിയായിരുന്ന പരേതനായ വണ്ടൂർ മുഹമ്മദ് മുസ്ലിയാരുടെ







