കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു

/

തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക് ഭവനിൽ നടന്ന ചടങ്ങിലാണ് ബാങ്കിന്റെ പുതിയ മുഖം അവതരിപ്പിച്ചത്.

കേരള ഗ്രാമീണ ബാങ്കിന്റെ ജനക്ഷേമപരമായ പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. ബാങ്ക് കേരളത്തിൽ കാഴ്ചവെക്കുന്നത് തികച്ചും മാതൃകാപരമായ സേവനമാണെന്നും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ഫിനാൻഷ്യൽ ഇൻക്ലൂഷൻ പോലെയുള്ള സുപ്രധാന മേഖലകളിലെ ബാങ്കിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും പറഞ്ഞു.

കൂടാതെ, ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന വിവിധ സബ്സിഡി സ്കീമുകൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ കേരളാ ഗ്രാമീണ ബാങ്ക് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഗ്രാമീണ ജനതയുടെ വികസനത്തിനായി ബാങ്ക് നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ബാങ്കുകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

Next Story

ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു

Latest from Main News

ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3

ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ടി വി ചന്ദ്രന്

ഫിപ്രസിയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്ററായ ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ ടി

അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി

 ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-