ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചതിലും പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെ രാത്രി ഏകദേശം 2 മണിയോടെയാണ് ബൈക്കിൽ എത്തിയ ക്രിമിനൽ സംഘം വ്യാപകമായ നാശനഷ്ടം വരുത്തിയത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ആർ ജയ്കിഷ് ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ്,ചേമഞ്ചേരി 7ാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സരീഷ്, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, ചേമഞ്ചേരി ഏരിയ ജനറൽ സെക്രട്ടറി സജീവ് കുമാർ എന്നിവർ കൂടെ ഉണ്ടായിരുന്നു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്






