പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ നടന്ന ദുർഭരണത്തിന് അറുതി വരുത്താൻ ആഗ്രഹിച്ച ജനങ്ങളാണ് ഈ വിജയത്തിൻ്റെ പിന്നിലുള്ളത്. ഭരണ വിരുദ്ധ വികാരം നിഷേധ തരംഗമായി മാറിയിട്ടു പോലും സി.പി.എം. അത് നിസ്സാരവല്ക്കരിക്കുകയായിരുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് യഥാർത്ഥ യജമാനന്മാരെന്ന് ഓർമ്മിപ്പിച്ച ജനവിധിയാണിത്.
ജനഹിതം പൂർണമായും മാനിച്ചു കൊണ്ട് നിർത്തിയ സ്ഥാനാർത്ഥികളെയെല്ലാം ജനം ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
അങ്ങെയറ്റം വിനയത്തോടെ ഈ ജനവിധിയെ കണ്ട് യു.ഡി.എഫ്. മുന്നോട്ടു പോകണം. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരം പൂർണമായി ഉൾക്കൊണ്ട് പോകാനുള്ള ബാധ്യതയും ഉത്തരവാദിത്വവും ഓരോ നേതാക്കളും ഏറ്റെടുക്കണം.
ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്തി നേതാക്കൾ മുന്നോട്ടു പോകണം എന്ന് ജനങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിക്കുകയാണ്.
പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക അതൊടൊപ്പം സൽഭരണം കാഴ്ചവെക്കുക. അതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം.
Latest from Local News
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്
കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും







