തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 13) കോഴിക്കോട് ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. 12 ബ്ലോക്കുതല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടെണ്ണും. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവാണ് കോഴിക്കോട് കോര്‍പറേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രം. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് വളപ്പിലെ പ്ലാനിംഗ് ഹാളില്‍ എണ്ണും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.







