കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഷാഫി പറമ്പില്‍ എം പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് എം പി നല്‍കിയ നിവേദനം ബന്ധപ്പെട്ട റെയില്‍വേ അധികൃതര്‍ക്ക് അയച്ചു കൊടുത്തതായി മന്ത്രി അറിയിച്ചു. കൊയിലാണ്ടി സ്റ്റേഷന്‍ ഗ്രേഡ് ഉയര്‍ന്നത് കണക്കിലെടുത്ത് സ്റ്റേഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എം പി ആവശ്യപ്പെട്ടത്. വടകര,മാഹി സ്റ്റേഷനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനാണിത്. അതിനാല്‍ വരുമാനവും ഉയര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റേഷനിലെ നിലവിലുളള കെട്ടിടത്തിന് ആവശ്യത്തിന് സൗകര്യമില്ല.സ്‌റ്റേഷനില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ സൗകര്യം വേണം. വൈദ്യൂതി വിളക്കുകള്‍ കൂടുതല്‍ വേണം.രണ്ടും പ്ലാറ്റ്‌ഫോം മേല്‍ക്കൂര നീട്ടണം. ആദ്യത്തെയും അവസാനത്തെയും കംപാര്‍ട്ടുമെന്റുകള്‍ ഷെല്‍ട്ടര്‍ ഇല്ലാത്ത സ്ഥലത്താണ് വന്നു നില്‍ക്കുന്നത്. അതിനാല്‍ വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ വണ്ടിയില്‍ കയറുന്നതും ഇറങ്ങുന്നതും.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ഒന്‍പത് കോടി രൂപയുടെ പദ്ധതി റെയില്‍വേയുടെ പരിഗണനയിലുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി നേരത്തെ യു ഡി എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ എം.പി അറിയിച്ചിരു്‌നനു.
പാലക്കാട് ഡിവിഷനില്‍ അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ വികസനത്തിനായി 18 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
എറണാകുളം -കണ്ണൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്(നമ്പര്‍ 16305 / 16306), മംഗളൂരു സെന്‍ട്രല്‍ -കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(നമ്പര്‍ 22609 / 22610), ചെന്നൈ സെന്‍ട്രല്‍ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്(നമ്പര്‍ 22637 / 22638 ), ലോക്മാന്യ തിലക് തിരുവനന്തപുരം ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്(നമ്പര്‍ 16345 / 16346),തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (നമ്പര്‍ 06163 / 06164 )എന്നീ വണ്ടികള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണമെന്നാണ് എം പി ആവശ്യപ്പെട്ടത്.
Latest from Main News
ക്രിസ്മസ്-പുതുവത്സര അവധിയെ മുന്നിൽകണ്ട് കെഎസ്ആർടിസി ഡിസംബർ 19 മുതൽ 2026 ജനുവരി 5 വരെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന
തദ്ദേശ തിരഞ്ഞെടുപ്പ് 2025 അപ്ഡേറ്റ്സ് 2025 ഡിസംബര്‍ 11 തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് – 8.30 AM ജില്ലയില്‍ നിലവില്‍
രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ







