കേരളത്തിൽ ദേശീയപാതാ പ്രവൃത്തികൾക്കിടെ സുരക്ഷാ മതിലും റോഡും തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ച രണ്ട് സ്ഥാപനങ്ങളെ സസ്‌പെൻഡ് ചെയ്തു. രണ്ട് സ്ഥാപനങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷയിലും നിർമ്മാണത്തിലും ഉന്നത നിലവാരം കാത്തു സൂക്ഷിക്കുമെന്ന് എൻഎച്ച്‌എഐ അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 ന്റെ വിവിധ റീച്ചുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. 378 സ്ഥലങ്ങളില്‍ മണ്ണ് പരിശോധന നടത്തും.







