തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ 77.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 20,72,137 പേരാണ് വോട്ട് ചെയ്തത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2682682 ആണ്. ജില്ലയിലാകെയുള്ള 1266375 പുരുഷ വോട്ടർമാരിൽ 952063 പേരും (75.18%) 1416275 സ്ത്രീ വോട്ടർമാരിൽ 1120065 പേരും (79.09%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 9 പേരും (28.12%) വോട്ട് രേഖപ്പെടുത്തി.
കോർപ്പറേഷനിൽ 69.55% പോളിംഗാണ് രേഖപ്പെടുത്തിയത്. 475739 പേരിൽ 330891 പേരാണ് വോട്ട് ചെയ്തത്. 224161 പുരുഷന്മാരിൽ 157974(70.47%) പേരും 251571 സ്ത്രീകളിൽ 172915(68.73%) പേരും 07 ട്രാൻസ്‌ജെൻഡേഴ്സിൽ 02പേരും(28.57%) വോട്ട് രേഖപ്പെടുത്തി.
മുനിസിപ്പാലിറ്റിയിൽ രാമനാട്ടുകര നഗരസഭയിലാണ് കൂടുതൽ പോളിങ് നടന്നത്. 81.39 ശതമാനം. 30545 വോട്ടർമാരിൽ 24861 പേർ വോട്ട് ചെയ്തു. പയ്യോളി മുനിസിപ്പാലിയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 76.53 ശതമാനം. 43761 വോട്ടർമാരിൽ 33490 പേരാണ് വോട്ട് ചെയ്തത്.
മുനിസിപ്പാലിറ്റി ( ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിങ് ശതമാനം)
കൊയിലാണ്ടി – 61997, 48231, 77.8%
വടകര – 62252, 48104, 77.27%
പയ്യോളി- 43761, 33490, 76.53%
രാമനാട്ടുകര- 30545, 24861, 81.39%
ഫറോക്ക്- 46309, 35694, 77.08%
കൊടുവള്ളി- 45450, 35048, 77.11 %
മുക്കം- 35842, 28419, 79.29%
ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പേരാമ്പ്ര ബ്ലോക്കിലാണ്. 81.46 ശതമാനം. 147830 വോട്ടർമാരിൽ 120424 പേർ വോട്ട് ചെയ്തു. തൂണേരി ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 76.35 ശതമാനം. 172949 വോട്ടർമാരിൽ 132044 പേർ വോട്ട് ചെയ്തു.
ബ്ലോക്കുകൾ ( ആകെ വോട്ടർമാർ, വോട്ട് ചെയ്തവർ, പോളിങ് ശതമാനം)
വടകര – 116399, 89979, 77.3%
തൂണേരി – 172949, 132044, 76.35%
കുന്നുമ്മൽ -141770, 111078, 78.35 %
തോടന്നൂർ – 126835, 100041, 78.87%
മേലടി – 76032, 59224, 77.89%
പേരാമ്പ്ര -147830, 120424, 81.46%
ബാലുശ്ശേരി – 196987, 156751, 79.57%
പന്തലായനി – 128127, 100419, 78.37%
ചേളന്നൂർ -166938, 135743, 81.31%
കൊടുവള്ളി – 239966, 185260, 77.2%
കുന്ദമംഗലം – 273610, 221942, 81.12%
കോഴിക്കോട് – 93344, 74090, 79.37%
ജില്ലയിൽ ആകെ 3097 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. 91 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 3002 പുരുഷന്മാർ, 3326 സ്ത്രീകളും ഉൾപ്പെടെ ആകെ 6328 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്.
ജില്ലാ പഞ്ചായത്ത് 79.06 ശതമാനം പോളിംഗ്
ഡിവിഷൻ – ശതമാനം
01- അഴിയൂര്‍ – 76.66
02- എടച്ചേരി- 79.27
03- നാദാപുരം- 73.25
04- കായക്കൊടി- 78.32
05- മൊകേരി- 78.83
06- പേരാമ്പ്ര- 81.87
07- മേപ്പയ്യൂര്‍- 81.11
08- ഉള്ള്യേരി- 79.94
09- പനങ്ങാട്- 79.52
10- പുതുപ്പാടി- 76.75
11- താമരശ്ശേരി- 77.18
12- കോടഞ്ചേരി- 74.37
13- കാരശ്ശേരി- 80.97
14- ഓമശ്ശേരി- 79.42
15- ചാത്തമംഗലം- 81.57
16- പന്തീരങ്കാവ്- 81.51
17- കടലുണ്ടി- 78.92
18- കുന്ദമംഗലം- 80.3
19- കക്കോടി- 81.14
20- ചേളന്നൂര്‍- 80.47
21- നരിക്കുനി- 79.22
22- ബാലുശ്ശേരി- 80.21
23- കാക്കൂര്‍- 81.42
24- അത്തോളി- 78.87
25- അരിക്കുളം- 79.65
26- പയ്യോളി അങ്ങാടി- 75.65
27- മണിയൂര്‍- 80.31
28- ചോറോട്- 77.67






