അഴിയൂർ: സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച ഇടത് സർക്കാറെ ഭരണത്തിൽ നിന്നും മാറി നിർത്താനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞി. കഴിഞ്ഞ ഒമ്പത്ത് വർഷമായി തിരദേശ മേഖല അടക്കം വികസന മുരടിപ്പിലാണ് . ഇതിന് മാറ്റം വരുത്താൻ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ഷാഫി തുടർന്നു. അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി തിരദേശ റോഡ് ഷോ സമാപനവും കാപ്പുഴക്കൽ മേഖല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കുടുംബ സംഗമത്തിൽ എം ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല , ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ടി കെ സിബി, കെ റംല, എൻ സരള , കവിത അനിൽകുമാർ , ജസ്മീന കല്ലേരി, നീതു മനേഷ്, ഹാരിസ് മുക്കാളി, ഡിവിഷൻ ചെയർമാൻ ബാബു ഒഞ്ചിയം, കോട്ടയിൽ ര രാധ കൃഷ്ണൻ ,ടി സി രാമചന്ദ്രൻ, യു എ റഹീം, പ്രദീപ് ചോമ്പാല , പി ബാബുരാജ്, ചന്ദ്രൻ മുഴിക്കൽ ,കെ അൻവർ ഹാജി, പറമ്പത്ത് പുരുഷു , വി കെ അനിൽകുമാർ .എന്നിവർ സംസാരിച്ചു. പുഴിത്തല ബീച്ചിൽ നിന്ന് ആരംഭിച്ച റോഡ് ഷോ എരിക്കിൽ ബിച്ച് വഴി കാപ്പുഴക്കലിൽ അവസാനിച്ചു.
Latest from Main News
യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.
76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ
ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ
എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി







