ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അധ്യാപകൻ തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോൾ വേദാന്തം അധ്യാപകൻ ഡോ. എ.മനോജിനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ഓടി മാറാൻ സമയം കിട്ടുന്നതിനു മുമ്പേ പന്നി കുതിച്ചുചാടി തല കൊണ്ട് ഇടിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ ഇടി ചുമരിൽ കൊണ്ടതിനാൽ അധ്യാപകൻ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
