പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ 8ന് മുമ്പ് തിരികെ എത്തിക്കണം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് ചെയ്ത ശേഷം വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13ന് രാവിലെ എട്ട് മണിക്ക് മുമ്പായി വരണാധികാരിക്ക് തിരികെ ലഭ്യമാക്കണം. നേരിട്ടോ തപാല്‍ വഴിയോ എത്തിക്കാം.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തപാല്‍ വോട്ടുകള്‍ അതത് വരണാധികാരിക്കാണ് എത്തിക്കേണ്ടത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ഓരോ ത്രിതല പഞ്ചായത്തിലെയും വരണാധികാരികള്‍ക്ക് വെവ്വേറെ ലഭ്യമാക്കണം. ഇതുപ്രകാരം ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ ഓഫീസായ സിവില്‍ സ്റ്റേഷനിലാണ് എത്തിക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലേത് ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിക്കും ഗ്രാമ പഞ്ചായത്തിലേത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും ലഭ്യമാക്കണം. ഇതിനായുള്ള സജ്ജീകരണങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.