തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് ആറു മണിക്ക് അവസാനിക്കും.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കലാശക്കൊട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു.
ആറു മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കണം. പൊതുജനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ച് സമാപന പരിപാടി പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള പ്രചാരണ പരിപാടികളും പാടില്ല. തുറന്ന വാഹനങ്ങളില്‍ ആളുകളെ കയറ്റിപ്പോകുന്നതിനും വിലക്കുണ്ട്.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Latest from Main News
മീഡിയവൺ സീനിയർ ക്യാമറാ പേഴ്സൺ അനൂപ് സി പി അന്തരിച്ചു. 45 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30
കോഴിക്കോട്: വടകര തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്. നാലുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തിരുവള്ളൂർ സ്വദേശികളായ
കേരളത്തിൻ്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ നേരിട്ട്
ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ







