തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 10നും (ബുധന്‍) വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11നും (വ്യാഴം), വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് വോട്ടെണ്ണലിന്റെ തലേദിവസമായ ഡിസംബര്‍ 12നും (വെള്ളി) വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ 3097 പോളിങ് സ്റ്റേഷനുകളും 20 സ്വീകരണ-വിതരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്.

 

Leave a Reply

Your email address will not be published.