കൊയിലാണ്ടി : ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ വിവേകത്തോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം കൊയിലാണ്ടിയിൽ സമാപിച്ചു. വോട്ടവകാശത്തെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ രാജ്യം ഏകാധിപത്യത്തിനും, ഫാഷിസത്തിനും കീഴ്പ്പെടുമെന്നും ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു
കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. ഔദ്യോഗിക രേഖകളിൽ വോട്ടവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തുവാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും സ്വാർഥ താല്പര്യങ്ങളും വർഗീയ അജണ്ടകളും അനാവശ്യ കോലാഹലങ്ങളും മാറ്റിവെക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി മുജാഹിദ് സെൻ്റർ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽഅസീസ് സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ജമാൽ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ അബ്ദുൽ നാസർ മദനി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി സെക്രട്ടറി ഷമീർ മൂടാടി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി, സി.പി സജീർ,സംസം അബ്ദുറഹിമാൻ, ഉമ്മർ കാപ്പാട്, അബ്ദുൽ മജീദ് കാവും വട്ടം, സി.എം.കെ അഹമ്മദ്, അബ്ദുൽ ഫത്താഹ് അഴിയൂർ, നസീർ ടി.പി, മൊയ്തു മേനിക്കണ്ടി, ബിസ്മി ഇമ്പിച്ചിമമ്മദ്, വി.കെ സുബൈർ, അബ്ദുൽ അസീസ് കൊയിലാണ്ടി, എൻ.എൻ സലീം,ആശിഖ് വടകര,സരീഹ് കൊയിലാണ്ടി, ടി.ടി അബ്ദുസലാം, സൈൻ ഓർക്കാട്ടേരി,ആമിൽ ജമാൽ, മുഹമ്മദ് കൊയിലാണ്ടി ചർച്ചയിൽ പങ്കെടുത്തു.






