സംസ്ഥാനമാകെ യു ഡി എഫ് തരംഗം,തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്യുഗ്ര വിജയം നേടും-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ചേമഞ്ചേരി: കേരളമാകെ യു ഡി എപ് തരംഗം ആഞ്ഞുവീശുകയാണെന്നും,യു ഡി എഫ് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. തിരുവങ്ങൂരില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുകയാണ്. ഇടത് സര്‍ക്കാറിന്റെ തീവെട്ടി കൊളളയില്‍ അമ്പരന്ന് നില്‍ക്കുകയാണ് കേരളം. ശബരിമല സ്വര്‍ണ്ണം അടിച്ചുമാറ്റിയ കൊളളസംഘത്തിന് നേതൃത്വം നല്‍കിയത് സി പി എമ്മാണ്. കോടതി തക്ക സമയത്ത് ഇടപെട്ടിലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം പോലും അടിച്ചു മാറ്റുമായിരുന്നു.അഴിമതിയും ധൂര്‍ത്തും ആഡംബരവും കാരണം സംസ്ഥാന ഖജനാവ് പൂര്‍ണ്ണമായും കാലിയായിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം കാരണം മുണ്ട് മുറുക്കിയുടുക്കാനാണ് ധനമന്ത്രി ബാലഗോപാല്‍ ആവശ്യപ്പെട്ടത്. എല്ലാവരും മുണ്ടു മുറുക്കിയുടുത്തപ്പോള്‍ മുഖ്യമന്ത്രികസേര ഒഴിയാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ 1.10 കോടി ചെലവഴിച്ചു പിണറായി വിജയന് പുതിയ കാര്‍ വാങ്ങി കൊടുത്തിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതിന് തുല്യമാണിതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വിജയന്‍ കണ്ണഞ്ചേരി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്,
കെ പി സി സി മെമ്പര്‍ സി.വി.ബാലകൃഷ്ണന്‍,റഷീദ് വെങ്ങളം,മുരളിധരന്‍ തോറോത്ത്,മാടഞ്ചേരി സത്യനാഥന്‍,എം.പി.മൊയ്തീന്‍ കോയ,അനസ് കാപ്പാട്,അനില്‍ പാണലില്‍,ഷബീര്‍ എന്നിവര്‍ സംസാരിച്ചു.ചേമഞ്ചേരി പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ അന്തരിച്ചു

Latest from Main News

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍

വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി

അഘോനി ബോറ കൃഷി ചെയ്തു മറിയം ഉമ്മ

  എഴുപത്തിയാറാം വയസ്സിലും നെല്‍കൃഷിയോട് അടങ്ങാത്ത ആവേശവുമായി നടേരി കാവുംവട്ടം കുപ്പേരി മറിയം ഉമ്മ. രണ്ടര ഏക്രയോളം വരുന്ന നെല്‍പ്പാടത്ത് ഇതിനകം

നടിയെ അക്രമിച്ച കേസ് ; ആറ് പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന്

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം