കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻകാല നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന സി.ജി.എൻ ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്‌മരണയ്ക്കായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം സാഹിത്യ പുരസ്ക്കാരം 9-ാം വർഷത്തിലേക്ക് കടക്കുകയാണ്.
സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, പ്രഭാഷകൻ, മികച്ച അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. കന്മന ശ്രീധരൻ മാസ്റ്റർക്കാണ് ഈ വർഷത്തെ പുരസ്ക്കാരം സമർപ്പിക്കുന്നത്. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി അബൂബക്കർ സാംസ്കാരിക സംഗമം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. 2025 ഡിസംബർ 14 ഞായർ വൈകീട്ട് 2.30ന് ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ഈസ്റ്റ് റോഡ് പൂക്കാട് വെച്ചാണ് പരിപാടി.







