തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, അഡീഷണല്‍ എസ് പി (റൂറല്‍)എ പി ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാര്‍
പുരുഷന്‍മാര്‍ 12,66,375
സ്ത്രീകള്‍ 14,16,275
ട്രാന്‍സ്‌ജെന്‍ഡര്‍ 32
ആകെ 26,82,682

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും
ഡിസംബര്‍ 11-ന് രാവിലെ 6.00 മണിക്ക് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെ നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

3097 ബൂത്തുകള്‍
കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1343 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 183 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 273 വാര്‍ഡുകളിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളിലേക്കുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് 2025 നടക്കുന്നത്.

3097 പോളിംഗ് സ്റ്റേഷനുകള്‍
ഗ്രാമപഞ്ചായത്ത് -2411 പോളിംഗ് സ്റ്റേഷനുകള്‍
മുനിസിപ്പാലിറ്റി – 290 പോളിംഗ് സ്റ്റേഷനുകള്‍
കോര്‍പ്പറേഷന്‍ – 396 പോളിംഗ് സ്റ്റേഷനുകള്‍

731 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകള്‍
സിറ്റി പരിധിയില്‍ – 117
റൂറല്‍ പരിധിയില്‍ – 614
ആകെ – 731 ബൂത്തുകള്‍

166 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ്
സിറ്റി പരിധിയില്‍ – 29
റൂറല്‍ പരിധിയില്‍- 137
ആകെ – 166 ബൂത്തുകള്‍

വീഡിയോഗ്രാഫിക്ക് സ്ഥാനാര്‍ത്ഥികള്‍ / സംഘടനകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നി്ന്നും ലഭിച്ചത് – 11 അപേക്ഷകളാണ്.

സുരക്ഷ ശക്തം
തിരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയില്‍ 2100 പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറല്‍ പരിധിയില്‍ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആര്‍ആര്‍ആര്‍എഫും ഉള്‍പ്പെടെ 4500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍
തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 4283 കണ്‍ട്രോള്‍ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതില്‍ 3940 കണ്‍ട്രോള്‍ യൂണിറ്റുകളും 10060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.

20 സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ബ്ലോക്ക് പഞ്ചായത്തുകള്‍
B20 വടകര ഗവ. കോളേജ് മടപ്പള്ളി
B21 തൂണേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി
സ്‌കൂള്‍, പുറമേരി
B22 കുന്നുമ്മല്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി
B23 തോടന്നൂര്‍ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍,
വടകര
B24 മേലടി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി
B25 പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര
B26 ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി
B27 പന്തലായനി ഗവ. മാപ്പിള വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലണ്ടി
B28 ചേളന്നൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ്, വെസ്റ്റ്ഹില്‍
B29 കൊടുവള്ളി കെഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി
B30 കുന്ദമംഗലം മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്
B31 കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,
തളി കോഴിക്കോട്

മുനിസിപ്പാലിറ്റികള്‍
M49 കൊയിലാണ്ടി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി
M50 വടകര നഗരസഭ ടൗണ്‍ഹാള്‍, വടകര
M76 പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, പയ്യോളി
M77 രാമനാട്ടുകര യൂസെഫ് അല്‍ സഖര്‍ ഓഡിറ്റോറിയം
ഫാറൂഖ് കോളേജ്, രാമനാട്ടുകര
M78 കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി
M79 മുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം
M80 ഫറോക്ക് ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്റ്
ട്രെയിനിംഗ് കോളേജ്, ഫറോക്ക്

കോര്‍പറേഷന്‍
C05 കോഴിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി
സ്‌കൂള്‍, നടക്കാവ്

പോളിംഗ് പാര്‍ട്ടികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, പോലീസ് എന്നിവര്‍ക്കായി ജില്ലയില്‍ 2000-ഓളം വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൃത്യമായ ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കിയതായും ജില്ല കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

Next Story

കെ എൻ എം മദ്റസ സർഗമേള ഇർശാദ് അറബിക് സ്കൂൾ ഓവറോൾ കരസ്ഥമാക്കി

Latest from Main News

വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി

അഘോനി ബോറ കൃഷി ചെയ്തു മറിയം ഉമ്മ

  എഴുപത്തിയാറാം വയസ്സിലും നെല്‍കൃഷിയോട് അടങ്ങാത്ത ആവേശവുമായി നടേരി കാവുംവട്ടം കുപ്പേരി മറിയം ഉമ്മ. രണ്ടര ഏക്രയോളം വരുന്ന നെല്‍പ്പാടത്ത് ഇതിനകം

നടിയെ അക്രമിച്ച കേസ് ; ആറ് പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന്

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറയും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറയും. അഞ്ചു വർഷമായി നീണ്ടുനിന്ന വിചാരണയും