മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും കൃഷിയോഗ്യമാക്കും, പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ വെറ്റിനററി സബ് സെൻ്ററുകൾ സ്ഥാപിക്കും, മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും, മേപ്പയ്യൂർ ടൗണിലുള്ള പഞ്ചായത്ത് ബസ് സ്റ്റാൻ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയും, മേപ്പയ്യൂരിൽ മിനി സിവിൽ സ്‌റ്റേഷൻ സ്ഥാപിക്കും, വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും, പഞ്ചായത്ത് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കും തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയത്.മേപ്പയ്യൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.യു.ഡി.എഫ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, സി.പി നാരായണൻ, പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, വിജയൻ മയൂഖം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

Next Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

ചതുപ്പിൽ വീണ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി