തിക്കോടി പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ [ KSSPA ] മുഖ്യ സംഘാടകനും , ജില്ലാ കൗൺസിൽ അംഗവുമായ എം.കെ.വാസുമാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച, പ്രചരണ ജാഥ KSSPA സംസ്ഥാന കമ്മിറ്റി അംഗം രാജീവൻ മoത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രചരണത്തിന് ജില്ലാ കമ്മിറ്റി അംഗം പി. വത്സരാജ്, നിയോജക മണ്ഡലം സിക്രട്ടറി രാജീവൻ ഒതയോത്ത്, പി.ടി. ഗോപാലൻ, പി.സി. രാജൻ, ഇ.ശിവരാമൻ എന്നിവർ നേതൃത്വം നൽകി
