ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി ഗോളമായി ഇത് പതിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഈ സമയം തോട്ടത്തിൽ റബർ ടാപ്പിങ്ങിനിറങ്ങിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. നേരം പുലർന്നപ്പോൾ വിവരം നാട്ടുകാർ പെരുവണ്ണാമൂഴി പോലീസിൽ അറിയിച്ചു.പോലീസ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. പതിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ അവർ ശേഖരിച്ചു കൊണ്ടു പോയി. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:-
പെരുവണ്ണാമൂഴി സിആർപിഎഫ് കേന്ദ്രത്തിൽ നൂറ് കണക്കിന് ട്രയിനികൾ ജംഗിൾ പരിശിലനത്തിനായി എത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയപാറയിൽ പരിശീലനം നടത്തുന്നതിനിടയിൽ പ്രയോഗിച്ച ഉപകരണം ദിശ മാറിപ്പോയതാവാം റബർ തോട്ടത്തിൽ പതിച്ചത്.
അതേ സമയം നാട്ടുകാർ പറയുന്നത് ജംഗിൾ ട്രയിനിങ്ങ് മുൻ കാലങ്ങളിൽ പെരുവണ്ണാമൂഴി വനത്തിലാണ് നടത്തിയിരുന്നത്. കൊത്തിയപാറ ഉൾപ്പടെയുള്ള ഭാഗങ്ങൾ ഇട തിങ്ങിയുള്ള ജനവാസ മേഖലകളാണ്. പരിശീലനം ശ്രദ്ധാപൂർവമല്ലെങ്കിൽ ഇത് അപകട സാധ്യതക്ക് കാരണമാകും. ഇന്നലെ റബർ തോട്ടത്തിൽ പതിച്ച അഗ്നിഗോളം മനുഷ്യരുടെ മേൽ പതിച്ചിരുന്നെങ്കിൽ വലിയ അപകടത്തിനു കാരണമാകുമായിരുന്നെന്ന് കർഷകർ പറയുന്നു. ഈ തോട്ടത്തിൻ്റെ വിളിപ്പാടകലെ മാത്രമാണ് പെട്രോൾ പമ്പ്. ജനവാസ മേഖലയിൽ പരിശീലനം നടത്തുമ്പോൾ വിവരം ലോക്കൽ പോലീസിനെ അറിയിക്കേണ്ടതാണ്. പെരുവണ്ണാമൂഴിയിൽ ഇത് പലപ്പോഴും ഉണ്ടാകാറില്ലെന്നാണ് ലഭിക്കുന്ന സൂചന.
Latest from Local News
മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്
അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ
ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ
നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി (78) അന്തരിച്ചു. സി.പി.ഐ.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി നഗരസഭ മുൻ
വയനാട് വടുവൻചാൽ മേഘയിൽ വിനോദ് കുമാർ (60) അന്തരിച്ചു. പിതാവ് പരേതനായ പി അച്യുതൻ നായർ, അമ്മ രാജലക്ഷ്മി, ഭാര്യ :







