ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം ∙ ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ചു. തിരുവനന്തപുരം ഡിവിഷനിൽ അനുവദിച്ച പ്രത്യേക ട്രെയിനുകൾ:
∙ ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷൽ, ട്രെയിൻ നമ്പർ–04080: ഇന്നലെ ഹസ്രത് നിസാമുദ്ദീനിൽനിന്നു പുറപ്പെട്ടു. നാളെ ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കേരളത്തിൽ കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ നിർത്തും.

∙ എറണാകുളം ജംക്‌ഷൻ-യെലഹങ്ക(ബെംഗളൂരു)- എറണാകുളം സ്പെഷൽ(06147/06148): ഇന്നു വൈകിട്ട് 4.20ന് എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടും. തിരികെ യെലഹങ്കയിൽനിന്ന് നാളെ രാവിലെ 10ന് പുറപ്പെടും. ആലുവ, തൃശൂർ, ഷൊർണൂർ, പാലക്കാട് ജംക്‌ഷൻ എന്നിവിടങ്ങളിലും നിർത്തും.
∙ തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ(06108/06107): ഇന്നു വൈകിട്ട് 3.45ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. തിരികെ നാളെ ഉച്ചയ്ക്ക് 1.50ന് ചെന്നൈ എഗ്‌മൂറിൽനിന്ന് പുറപ്പെടും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം സ്റ്റേഷനുകളിലും നിർത്തും.

കൂടുതൽ കോച്ച് അനുവദിച്ച ട്രെയിനുകൾ

∙ എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12695): 11 വരെ ഒരു സ്ലീപ്പർ കോച്ച് അധികം.
∙ തിരുവനന്തപുരം സെൻട്രൽ-എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12696): 12 വരെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.
∙ ചെന്നൈ എഗ്‌മൂർ-കൊല്ലം ജംക്‌ഷൻ അനന്തപുരി എക്സ്പ്രസ്(20635): നാളെയും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസ്(20636) 9നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.
∙ ആലപ്പുഴ-ഡോ.എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22640): ഇന്ന് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.
∙ തിരുവനന്തപുരം സെൻട്രൽ–കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്(12076/12075): 11 വരെ ഒരു ചെയർകാർ കോച്ച് അധികം.

Leave a Reply

Your email address will not be published.

Previous Story

നടേരി പെരോത്ത് ജാനു അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

Latest from Main News

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും*

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.