ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട് മോഡ് പ്രോഗ്രാമായ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത ബിരുദം. ഡിസംബർ 16-ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജനറൽ : 645/- രൂപ., എസ്.സി. / എസ്.ടി. : 285/- രൂപ. നവമാധ്യമരംഗത്ത് വിപ്ലവക രമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീ‍ഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വല്‍ എഫക്ട്സ്, ഓഡിയോ-വിഷ്വല്‍ പ്രൊ‍ഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നൂതന സാങ്കേതിക സംവിധാനങ്ങളോടെ പ്രായോഗിക പരിശീലനമുണ്ടാകും. ഏറ്റവും പുതിയ എ.ഐ. അധിഷ്ഠിത സോഫ്റ്റ്‍വെയറുകളും നൈപുണ്യ ശില്പശാലകളും കോഴ്സിന്റെ സവിശേഷതയാണ്. പഠന കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആർ.സിയിൽ ഇന്റേണ്‍ഷിപ്പും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017 (DoA), 9946823812, 9846512211 (EMMRC).

Leave a Reply

Your email address will not be published.