അത്തോളി :കൊയിലാണ്ടി എം എൽ എ അന്തരിച്ച കാനത്തിൽ ജമീലയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോയി കുളത്തെ കാനത്തിൽ വീട്ടിൽ എത്തി.
ഞായറാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രിയെ ജമീലയുടെ ഭർത്താവ് അബ്ദുറഹിമാൻ , മക്കളായ ഐറിജ് റഹ്മാൻ , അനുജ ഷുഹൈജ് , സഹോദരൻ ജമാൽ , സഹോദരി ഭർത്താവ് ഷുഹൈബ് എന്നിവർ ചേർന്ന് വീടനകത്തെ മുറിയിലേക്ക് സ്വീകരിച്ചു. 15 മിനിറ്റ് നേരം മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നല്ല നേതാവാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി ആശ്വാസവാക്കുകൾക്കിടയിൽ പങ്കുവെച്ചു. മരണ ദിവസം മുഖ്യമന്തി വിദേശത്തായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചതിന് ശേഷം കണ്ണൂരിലേക്കുള്ള യാത്രക്കിടയിലാണ് ചോയികുളത്തെ വീട്ടിൽ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വടകര റൂറൽ , എലത്തുർ , അത്തോളി പോലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാൻ പ്രദേശത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നാട്ടുകാരും എത്തിയിരുന്നു.
Latest from Main News
തിരുവനന്തപുരം ∙ ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ചു.
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്
അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്
നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. എല്ലാ അപ്പുകളും എപ്പോഴും
വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ






