ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം ജനം തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പലപ്പോഴും കേരളം തയ്യാറാവുന്നില്ല. പി എം ശ്രീ അടക്കമുള്ള പല പദ്ധതികളിലും കേരളം ഒപ്പുവെക്കാൻ തയ്യാറാവുന്നില്ല. കേരളത്തിലെ പട്ടിണി മാറ്റിയത് മോഡി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് ബി ജെപി പ്രസിഡണ്ട് വിജയൻ എളാട്ടേരി അദ്ധക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് പ്രഫുൽകൃഷ്ണൻ, വൈശാഖ്.കെ.കെ, വി.സി. ബിനീഷ് മാസ്റ്റർ അഡ്വ വി.സത്യൻ ജയകുമാർ അഭിലാഷ് പോത്തല എന്നിവർ സംസാരിച്ചു. സ്ഥാനാർഥികൾക്ക് ഹാരാർപ്പണവും പ്രകടനപത്രിക പ്രകാശനവും നടന്നു. ജി. പ്രശോഭ് സ്വാഗതവും സച്ചിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

കരുണയുടെ ഉറവ വറ്റാതെ പൂതേരിപ്പാറ ഗ്രാമം

ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.

നന്തി – കീഴൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു

പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.