കാഴ്ച്ചക്കാരിൽ നവ്യാനുഭൂതി ഉണർത്തി ഇടയ്ക്ക തായമ്പക

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച നടന്ന കലാമണ്ഡലം ഹരി ഘോഷിൻ്റെ ഇടയ്ക്ക തായമ്പക വാദ്യ ആസ്വാദകരിൽ നവ്യാനുഭിതി ഉണർത്തി. സാധാരണ ചെണ്ടയിലാണ്തായമ്പക അവതരിപ്പിക്കാറ് തികച്ചും വ്യത്യസ്തമായി ഇടയ്ക്കയുടെ തോലിൽ ചെറിയ കോൽകൊണ്ട് കൊട്ടുമ്പോൾ ഉണ്ടാവുന്ന മൃദുവായ ശബ്ദം ശ്രുതിയിൽ മാറ്റങ്ങൾ വരുത്തി വ്യത്യസ്ത രാഗങ്ങളിലേക്ക് മാറാൻ സഹായിക്കുന്നു. ഇടയ്ക്കയിൽ സ്വരങ്ങളിൽ മാറ്റം വരുത്താനും സാധിക്കും ഇടയ്ക്ക തായമ്പകയിൽ ലയത്തിനും താളത്തിനുമാണ് കൂടുതൽ പ്രാധാന്യം ചെണ്ടതായമ്പക പോലെ ആരംഭിച്ച് ഇടവെട്ടം, ഇരിക്കിട കൂടിക്കൊട്ട് തുടങ്ങിയവയും ഇടയ്ക്ക തായമ്പകയുടെ ഘടനയിൽ പരിപാലിക്കുന്നതും പ്രത്യേകതയാണ്

Leave a Reply

Your email address will not be published.