കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു നിന്നാരംഭിച്ച് കുറുവങ്ങാട് സമാപിച്ച റാലിയിൽ ബാൻ്റുവാദ്യങ്ങളും പ്ലക്കാർഡുകളുമായി ഉൽസവഛായയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.കുറുവങ്ങാട് മാവിൻ ചുവട്ടിൽ നടന്ന റാലിയും കുടുംബ സംഗമവും പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായാ വീട്ടമ്മമാർക്ക് മാസം 1000 രൂപ പെൻഷൻ കിട്ടുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു..2021 ലെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണിത്.ആരെതിർത്താലും വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുക തന്നെ ചെയ്യും.ഇതിൻ്റെ പേരിൽ പ്രതി പക്ഷങ്ങൾ അനാവശ്യമായ ചർച്ചകൾ കൊണ്ടുവരുന്നത് തിരിച്ചറിയാൻ വോട്ടർമാർ തയ്യാറാകണം.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ അധ്യക്ഷനായി.കെ കെ മുഹമ്മദ്, മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, എൽജി ലിജീഷ്, ടി കെ ചന്ദ്രൻ,ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, റഷീദ്, ടി കെ രാധാകൃഷ്ണൻ, ഇ എസ് രാജൻ എന്നിവർ സംസാരിച്ചു.നഗരസഭയിലെ വാർഡ് 27 ലെ കഴിഞ്ഞ 5 വർഷക്കാലത്തെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസനപത്രിക മന്ത്രി പ്രകാശനം ചെയ്തു.കെ ഷിജു സ്വാഗതവും കെ സത്യൻ നന്ദിയും പറഞ്ഞു.
Latest from Local News
ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട
എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്
മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്
ദുബായ് : അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ
കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച നടന്ന കലാമണ്ഡലം ഹരി ഘോഷിൻ്റെ ഇടയ്ക്ക തായമ്പക വാദ്യ ആസ്വാദകരിൽ നവ്യാനുഭിതി







