ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ കലാസാംസ്കാരിക സാമൂഹിക മേഖലയിൽ വലിയ സ്വാധീനമുള്ള യുവജനങ്ങളുടെ സംഘടനയുടെ 2026 വർഷത്തെ പ്രസിഡണ്ടായി ജസ്ന സൈനുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു. കീർത്തി അഭിലാഷ് സെക്രട്ടറി ആയും നിയതി ബി എച്ച് ട്രഷറർ ആയും സ്ഥാനമേൽക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
35 വർഷം ആയി ജെ സി ഐ കൊയിലാണ്ടി നടത്തി വരുന്ന ജില്ലാതല നഴ്സറി കലോത്സവം 2026 ജനുവരി 18ന് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കൊയിലാണ്ടിയിൽ വെച്ച് നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
ജെസിഐ കൊയിലാണ്ടിയിൽ അംഗമാവാൻ താല്പര്യമുള്ളവർ 9995191968 എന്ന നമ്പറിൽ ബന്ധപ്പെടുക. പത്രസമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ജെ എഫ് എം ജസ്ന സൈനുദ്ദീൻ, പാസ്റ്റ് പ്രസിഡന്റ് എച്ച് ജി എഫ് ഡോ. അഖിൽ എസ് കുമാർ, സോൺ കോഡിനേറ്റർ രജീഷ് നായർ എന്നിവർ പങ്കെടുത്തു.







