രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
