സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം ചിഹ്നമാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേടിൽ പാർട്ടി എത്തിച്ചേർന്നിരിക്കുകയാണെന്ന് ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സി ബി യുടെ സ്ഥാനാർത്ഥി പര്യടനം സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചിഹ്നത്തിൽ സി പി എമ്മിന്റെ പ്രവർത്തകർ പോലും വോട്ട് ചെയ്യിലെന്ന തിരിച്ചറിവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജനകീയ മുന്നണി പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാബു ഒഞ്ചിയം മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.ടി. അയൂബ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എൻ.സരള ടീച്ചർ, കേരള കോൺ (ജേക്കബ്ബ് ജില്ല ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല, ടി സി രാമചന്ദ്രൻ, എം.പി. ദേവദാസൻ, പി. ബാബുരാജ്, യു.എ. റഹിം, സി സുഗതൻ, സോമൻ കൊളരാട് എന്നിവർ പ്രസംഗിച്ചു.
Latest from Local News
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്
കീഴരിയൂർ: നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു. പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത






